ലണ്ടൻ:റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ സ്വിഫ്റ്റിൽ റഷ്യൻ ബാങ്കുകൾക്ക് വിലക്ക്. യു.എസും ബ്രിട്ടനും യൂറോപ്യൻ യൂനിയനും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. റഷ്യൻ കേന്ദ്ര ബാങ്കിന്‍റെ വിദേശ നിക്ഷേപങ്ങൾ മരവിപ്പിക്കാനും നീക്കമുണ്ട്.
സ്വിഫ്റ്റ് സംവിധാനം ഉപയോഗിച്ചാണ് രാജ്യങ്ങൾ തമ്മിലുള്ള പണമിടപാടുകൾ നടക്കുന്നത്. മറ്റ് രാജ്യങ്ങളുമായി വ്യാപാരം ചെയ്യാനും പണം കൈമാറാനുമുള്ള സൗകര്യം റദ്ദാക്കി റഷ്യയെ ഒറ്റപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.