കോട്ടയം: ഷാൻബാബുവിനെ കൊലക്കേസിലെ പ്രതി ജോമോനെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാൻവധക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ജോമോൻ.
നേരത്തെ ജോമോന് ജില്ലാ കളക്ടർ കാപ്പയിൽ ഇളവ് കൊടുത്തത് വിവാദമായിരുന്നു. ഇളവിൽ പുറത്തിറങ്ങിയപ്പോഴാണ് ജോമോൻ ഷാനെ മർദ്ദിച്ച് കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജനുവരിയിലാണ് കൊലപാതകം നടന്നത്. ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമൻ്റുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പുൽച്ചാടി ലുദീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്‍റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.