കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് തങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന് പ്രസിഡന്റ് വ്ളോഡോമിർ സെലൻസ്കി. റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും കീവും നഗരത്തിന് ചുറ്റുമുള്ള പ്രധാന ഇടങ്ങളുമെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യ കീവ് പിടിച്ചെടുത്തുവെന്ന് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്കി.
റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് ആയുധം നല്‍കുമെന്നും സെലന്‍സ്കി പറഞ്ഞു. താന്‍ എവിടെയും പോയിട്ടില്ലെന്നും ഒളിച്ചോടുകയില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തലസ്ഥാന നഗരം കൈവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സൈന്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്കി സെലന്‍സ്കി രാജ്യത്തെ അഭിസംബോധന ചെയ്തത്.
റഷ്യയുടെ മിസൈൽ ആക്രമണം തകർത്തുവെന്നും രാജ്യത്തെ പ്രതിരോധിക്കാൻ തയാറാകുന്നവർക്ക് എല്ലാം ആയുധം നൽകുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. റഷ്യയ്ക്ക് മേൽ ആണവ ഉപരോധം വേണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു.
ശത്രുവിന്റെ ആക്രമണത്തെ യുക്രൈന് വിജയകരമായി പ്രതിരോധിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധം തുടരുകയാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയുടെ അക്രമണ പദ്ധതി യുക്രൈന് സേന താളംതെറ്റിച്ചെന്ന് അവകാശപ്പെട്ട സെലന്‍സ്കി യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ റഷ്യന്‍ ജനത സമ്മര്‍ദ്ദത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യയെ പ്രതിരോധിക്കാനുള്ള യുദ്ധ സഹായമായി കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സെലന്‍സ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ നിന്ന് രക്ഷപെടാന്‍ സഹായം ചെയ്യാമെന്ന അമേരിക്കന്‍ നിലപാട് നിരസച്ച പ്രസിഡന്റിന്റെ നിലപാട് യുക്രൈന് ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതാണ്. സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണം മാത്രമാണ്. ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്നുള്ള പുതിയ ട്വിറ്റര്‍ വീഡിയോയിലൂടെയാണ് സെലന്‍സ്കി കീഴടങ്ങാനൊരുക്കമല്ലെന്ന് വ്യക്തമാക്കിയത്. 3500 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഇരുനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും ഉക്രൈന് അവകാശപ്പെട്ടു. റഷ്യയുടെ 14 വിമാനങ്ങളും 8 ഹെലികോപ്റ്ററുകളും 102 ടാങ്കറുകളും തകര്‍ത്തെന്നാണ് യുക്രൈന് സൈന്യം പറയുന്നത്.
അതേസമയം യുദ്ധത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം 198 പൗരന്മാര് കൊല്ലപ്പെട്ടെന്ന് യുക്രൈന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള ആക്രമണത്തില്‍ 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന് ആരോഗ്യമന്ത്രി വ്യക്തമാക്കി.