മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതിയിലെ തമിഴ്നാട് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് കേരളം അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് തമിഴ്നാട് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ഉപസമിതി അംഗങ്ങള്‍ കുമളിയില്‍ യോഗം ചേര്‍ന്നത്. സാധനങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന് തമിഴ്നാട് അംഗങ്ങള്‍ ചോദിച്ചു. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിക്കണമെന്ന് കേരള ജലവിഭവ വകുപ്പ് മറുപടി നല്‍കിയെങ്കിലും തമിഴ്നാട് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കാന്‍ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.