മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ മൂടൽ മഞ്ഞിന് സാധ്യതയുള്ളതിനാൽ ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച രാവിലെ എട്ടുവരെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
മസ്‌കത്ത്, വടക്ക്-തെക്ക് ബാത്തിന, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, അൽവുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിലാണ് മൂടൽ മഞ്ഞിന് സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പിൽ പറയുന്നു. ഇത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും.വാഹനമോടിക്കുന്നവർ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.