പാലക്കാട്: പുഴയിൽ ചാടി ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കി. പാലക്കാട് ലക്കിടിയിലാണ് സംഭവം. കൂത്തുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകൾ പാറു, അശ്വനന്ദ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തി.
2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്ത്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന കുറിപ്പും ഇവിടെനിന്നും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.