സിനിമയിലെത്തിയിട്ട് 12 വർഷമായെന്ന് ഓർമിച്ച് നടി സമാന്ത. സിനിമയുമായുള്ള പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശ്വസ്തരായ ആരാധകരാണ് തനിക്കുള്ളതെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും മികച്ച തൻ്റെ ആരാധകര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല.
സാമന്തയുടെ കുറിപ്പ്
ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന്. ലൈറ്റുകളും കാമറയും ആക്ഷനും പകരം വയ്ക്കാനാവാത്ത നിമിഷങ്ങളും നിറഞ്ഞ ഓര്‍മകളുള്ള 12 വര്‍ഷങ്ങള്‍. അനുഗ്രഹീതമായ ഈ യാത്രയ്ക്കും ഏറ്റവും മികച്ചതും വിശ്വസ്തരുമായ ആരാധകരെ കിട്ടിയതിലും എൻ്റെ മനസു നിറഞ്ഞിരിക്കുകയാണ്. സിനിമയുമായുള്ള എൻ്റെ പ്രണയ കഥ ഒരിക്കലും അവസാനിക്കില്ലെന്നും അത് കൂടുതല്‍ ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു.- സാമന്ത കുറിച്ചു. താരത്തിന് ആശംസയുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്.
















