താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പൊതു ടോയ്‌ലറ്റിൻ്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഭിവണ്ടി പട്ടണത്തിലെ ചൗഹാൻ കോളനിയിലാണ് സംഭവം. 60 കാരനായ ഇബ്രാഹിം ഷെയ്ഖ് ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിരക്ഷാ സേന എത്തിയപ്പോള്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സെപ്റ്റിക് ടാങ്കിനകത്ത് വാതകം കെട്ടിക്കിടന്ന് മര്‍ദം കൂടിയതു മൂലമാവാം സ്‌ഫോടനം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
ടോയ്‌ലറ്റ് കൃത്യമായി പരിപാലിക്കുന്നില്ലായിരുന്നെന്നും നഗരസഭാ അധികൃതരാണ് അപകടത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. മരിച്ചവയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന അവര്‍ ആവശ്യപ്പെട്ടു.