കൊച്ചി പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കല്ല് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
രാത്രി രണ്ട് മണിക്ക് ട്രാക്കിലൂടെ ചരക്ക് ട്രെയിൻ കടന്നുപോകുമ്പോഴാണ് കല്ല് ശ്രദ്ധയിൽപ്പെട്ടത്. പൊന്നുരുന്നി പൊലീസ് സ്ഥലത്തെത്തി കല്ല് നീക്കം ചെയ്താണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.