ഫിലിംഫെയർ ഡിജിറ്റൽ മാഗസീനിൻ്റെ കവർ ചിത്രമായി നടൻ ടൊവിനോ തോമസ്. ‘നാരദൻ’ എന്ന ചിത്രത്തിലെ സിനിമയിലെ ലുക്കിലാണ് ടൊവിനോ കവർ ചിത്രത്തിൽ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നുള്ള ഒരു നടൻ ഡിജിറ്റൽ കവറിൽ ഇടംപിടിക്കുന്നത്. സിനിമാഭിനയം തുടങ്ങിയതിൻ്റെ പത്താം വർഷത്തിൽ ആണ് ടൊവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്.
മിന്നൽ മുരളിയുടെ വലിയ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ ലെവലിലേക്ക് ടോവിനോ ഉയർന്നിരുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 3 നാണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക.