മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ‘ആറാട്ടി’ൻ്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടു. ആറാട്ട് തിയേറ്ററില്‍ വന്‍ വിജയമായതോടെയാണ് ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിൻ്റെ മാസ് ഡയലോഗും ഫൈറ്റും പാട്ടും എല്ലാം ഉള്‍പ്പെടുത്തിയ 56 സെക്കന്റിൻ്റെ വീഡിയോയാണിത്. ടീസര്‍ മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്‍റെ ഇന്‍ട്രോയും ചില പഞ്ച് ഡയലോഗുകളും ആക്ഷനും പാട്ടുമൊക്കെയുണ്ട്. സൈന മൂവീസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് പുതിയ ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. ഈ മാസം 18ന് ലോകമാകെ 2700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.
ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന മാസ് എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് ഈ വര്‍ഷത്തെ മികച്ച ഓപണിംഗ് കളക്ഷനും ലഭിച്ചിരുന്നു. ആറാട്ടിന്‍റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്.
നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന.