കീവ്: യുക്രെയ്ൻ സൈന്യം ഒരു റഷ്യൻ ടാങ്ക് പിടിച്ചെടുത്തു. കേഴ്സണിൽ റഷ്യൻ ടാങ്ക് പിടിച്ചെടുത്ത് തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. കൂടാതെ, രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന് സേന വെടിവെച്ചിട്ടുവെന്നാണ് സൂചന. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രെയ്ന് സൈനികര്‍ കീഴടങ്ങിയതായി റഷ്യയും വ്യക്തമാക്കി.
രാജ്യ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം എത്തിയെങ്കിലും യുക്രെയ്ൻ സൈന്യം തിരിച്ചടി തുടരുകയാണ്. നേരത്തെ, റഷ്യന്‍ സേനയുടെ 800 സൈനികരെ വധിച്ചെന്നും യുക്രെയ്ന് പറഞ്ഞിരുന്നു.