കീവ്: ആക്രമണം യുക്രെയ്ൻ സൈന്യത്തിനും സൈനിക താവളങ്ങൾക്കും നേരെ മാത്രമാണെന്ന് പറയുമ്പോഴും പൊതുജനങ്ങൾക്കു നേരെയും അതിക്രമം നടത്തി റഷ്യയുടെ ക്രൂരത. ആളുകൾ സഞ്ചരിക്കുന്ന കാറുകൾക്ക് മുകളിലേക്ക് കൂറ്റൻ ടാങ്കറുകൾ കയറ്റിയാണ് റഷ്യൻ പട്ടാളം ക്രൂരത നടത്തിയിരിക്കുന്നത് .
തകർന്ന കാറിനുള്ളിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ചുറ്റുമുള്ളവർ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വയോധികർ ഉൾപ്പടെ സഞ്ചരിക്കുന്ന കാറിനു മുകളിലേക്കാണ് റഷ്യൻ പട്ടാളം ടാങ്കുകൾ കയറ്റിയത്.