ദുബൈ: ദുബൈ ഡിസൈൻ ഡിസ്‍ട്രിക്റ്റിൽ (Dubai Design Districts) കാറിന് തീപിടിച്ചു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും (Put out car fire) ആർക്കും പരിക്കേറ്റിട്ടില്ലെന്നും (No injuries reported) സിവിൽ ഡിഫൻസ് (Dubai Civil defence അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമർജൻസി ഫോൺ കോൾ ദുബൈ സിവിൽ ഡിഫൻസിന്റെ കമാന്റ് റൂമിൽ ലഭിച്ചത്. വിവരം സബീൽ ഫയർ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തുകയും ചെയ്‍തു. 1.19ന് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.