മോസ്കോ: ബ്രിട്ടൻ വിമാനങ്ങൾക്ക് റഷ്യ വിലക്ക് ഏർപ്പെടുത്തി . ബ്രിട്ടീഷ് വിമാനങ്ങൾ റഷ്യയുടെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനും വ്യോമാതിർത്തി കടക്കുന്നതിനുമാണ് റഷ്യ വിലക്കിയിരിക്കുന്നത്.
യുക്രെയ്നിലെ സൈനിക നടപടിയെ തുടർന്ന് റഷ്യൻ എയർലൈനായ എയറോഫ്ളോട്ടിന് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് റഷ്യയും ബ്രിട്ടന് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.