മോസ്‌കോ: റഷ്യയുടെ സൈനിക നടപടിക്കു പിന്നാലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുക്രൈനില്‍ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. ചില വിദ്യാര്‍ഥികളൊന്നും താമസിക്കുന്ന അപ്പാര്‍ട്‌മെന്റുകള്‍ ഉപേക്ഷിച്ചിട്ടില്ലെങ്കിലും റഷ്യയുടെ ബോംബ്-ഷെല്‍ ആക്രമണത്തില്‍നിന്ന് രക്ഷ തേടാന്‍ മറ്റു പലരും ഭൂഗര്‍ഭ മെട്രോ റെയില്‍ സ്‌റ്റേഷനുകളില്‍ അഭയം തേടുന്നതായാണ് റിപ്പോര്‍ട്ടും ഉണ്ട്.
പല ഭൂഗര്‍ഭ മെട്രോ റെയില്‍ സ്‌റ്റേഷനുകളും ബോംബ് ഷെല്‍റ്റര്‍ കേന്ദ്രങ്ങളായി കഴിഞ്ഞു. ഇവരില്‍ പലരുടെയും സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. 16,000-ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.