മധ്യപ്രദേശ്: മധ്യപ്രദേശിലെ ഉമരിയിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. തുടർന്ന് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരനെ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് പുറത്തെടുക്കാനായത്. ഉടന്‍ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും കുട്ടിക്കു ജീവനില്ലെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
എട്ടു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടി മരിച്ചിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മാവൻ്റെ പാടത്തു കളിച്ചൊണ്ടിരിക്കെ കാലു തെറ്റിയാണ് ഗൗരവ് കുഴല്‍ക്കിണറില്‍ വീണത്. കിണറിനു മൂടി ഇല്ലായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിവരികയായിരുന്നു. കുട്ടിക്കു ശ്വാസിക്കാനായി കിണറിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തിരുന്നു.