ശ്രീനഗര്‍: ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.