തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രൻ്റെ പിഎ സ്ഥാനം ഒഴിയുന്നു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചെങ്കിലും അത് പുതുക്കിയില്ല. ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പേഴ്‌സണല്‍ അസിസ്റ്റന്റ്. മേയറുമായുള്ള അഭിപ്രായഭിന്നതയാണ് സ്ഥാനം ഒഴിയാൻ കാരണമെന്നറിയുന്നു.
നികുതി തട്ടിപ്പ് ആരോപണത്തിൽ കോർപ്പറേഷൻ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ വിനോദയാത്ര പോയെന്ന കാരണം പറഞ്ഞ് പിഎയെ മാറ്റണമെന്ന് മേയർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഇതിന് വഴങ്ങിയില്ല. ഉദ്യോഗസ്ഥൻ അംഗമായുള്ള ഇടതുപക്ഷ സംഘടനയും ഇതിനെതിരേ രംഗത്തെത്തി. തുടർന്നുണ്ടായ അഭിപ്രായവ്യത്യാസമാണ് പിഎ സ്ഥാനമൊഴിയാൻ കാരണമെന്നറിയുന്നു.