പുതിയ സഹകരണ നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്ന് റിപ്പോർട്ടുകൾ.
ബജറ്റ് നിർദ്ദേശങ്ങളെക്കുറിച്ചുള്ള വെബിനാറിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. “കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ മാർഗനിർദേശപ്രകാരം ഞങ്ങൾ ഒരു പുതിയ സഹകരണ നയവും നിരവധി പുതിയ പദ്ധതികളും കൊണ്ടുവരാനുള്ള പ്രക്രിയയിലാണ്”. എന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, 2022-23 ലെ ബജറ്റ് നിർദേശങ്ങളെക്കുറിച്ചുള്ള ഏകദിന വെബിനാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വെബിനാറിൽ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ, സഹകരണ സംഘങ്ങളുടെ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതി, സഹകരണ വിദ്യാഭ്യാസ പരിശീലന പദ്ധതി, സഹകരണ വായ്പ ഗ്യാരണ്ടി ഫണ്ട്, സഹകരണം മുതൽ സമൃദ്ധി പദ്ധതി, ദേശീയ സഹകരണം തുടങ്ങിയ വിഷയങ്ങൾ. നയം ചർച്ച ചെയ്യുകയും ചെയ്തു .