മോസ്കോ: യുക്രൈന് അധിനിവേശത്തിനെതിരെ റഷ്യയിലും പ്രതിഷേധം. മോസ്കോ ഉൾപ്പടെയുള്ള നഗരങ്ങളിലാണ് പ്രതിഷേധം ഉയർന്നത്. 1728 പ്രതിഷേധക്കാരെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. 53ഓളം നഗരങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. മോസ്കോയെ കൂടാതെ സെന്‍റ്.പീറ്റേഴ്സ്ബെർഗ് പോലുള്ള നഗരങ്ങളിലും റഷ്യൻ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു.
പാരീസിലും ന്യൂയോര്‍ക്കിലും പ്രകടനങ്ങള്‍ നടന്നു. മോസ്‌കോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം, രാജ്യത്തെ രക്ഷിക്കാനാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ ആക്രമണം നടത്തിയതെന്ന പുടിൻ്റെ വാദം തള്ളി. യുക്രൈന്‍ ജനത ക്ഷമിക്കണം. യുദ്ധം അടിച്ചേല്‍പ്പിക്കുന്നവര്‍ക്കൊപ്പം തങ്ങളില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ പുതിയ ഹിറ്റ്‌ലര്‍ ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. റഷ്യയിലെ 53 നഗരങ്ങളിലായി 1902 പേരാണ് പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ 940 പേരും മോസ്‌കോയില്‍ നിന്നാണ് പിടിയിലായത്.
മനുഷ്യൻ്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ കൊളോസിയം യുക്രൈന് പിന്തുണയുമായി നീലയും മഞ്ഞയും നിറങ്ങളില്‍ ഇന്നലെ രാത്രി പ്രകാശിച്ചു. യുക്രൈന്‍ പതാകയുടെ നിറങ്ങളാണിത്.