കീവ്: റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന സൈനിക സംഘര്‍ഷത്തില്‍ യുക്രെയ്ൻ അഭയാർഥികൾക്കായി 20 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ.ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക, ലുഹാന്‍സ്ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക. ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം യുക്രൈനെ പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കങ്ങള്‍ക്കതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയതിന് റഷ്യന്‍ ഭരണകൂടം തടവിലാക്കിയത് ആയിരത്തിലധികം പേരെയാണ്. യുദ്ധത്തിനെതിരെ റഷ്യയുടെ വിവിധ പ്രദേശങ്ങളില്‍ ചെറുതും അസംഘടിതവുമായ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. യുക്രൈന് അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം വിന്യസിച്ചപ്പോള്‍ മുതല്‍ നിരവധി പേരാണ് പുടിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.