കീവ്: യുക്രൈനെ വളഞ്ഞാക്രമിച്ച് റഷ്യ.യുക്രൈനിലേക്ക് കുതിച്ചുകയറിയ റഷ്യൻ സൈന്യം, തലസ്ഥാനമായ കീവിലേക്ക് എത്തിയെന്നാണ് വിവരം. ഇവിടെ വിമാനത്താവളത്തിൽ റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വ്യോമാക്രമണം നടത്തി. സാധാരണക്കാരെ ആക്രമിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും റഷ്യ വാക്കുപാലിച്ചില്ല. ജനവാസ കേന്ദ്രങ്ങളിലടക്കം മിസൈലാക്രമണത്തിൽ നൂറിലേറെ മരണം നടന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.ഒഡേസ തുറമുഖത്ത് മാത്രം മരണം 18 ആയി. യുക്രൈന്റെ ഇന്റലിജൻസ് ആസ്ഥാനവും തകർത്തു. കര-നാവിക വ്യോമമാർഗങ്ങളെല്ലാം ആക്രമണത്തിനുപയോഗിക്കുകയാണ് പുടിൻ.
അതേസമയം യുക്രൈയിനെതിരേയുള്ള റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറുള്ള എല്ലാ പൗരന്മാർക്കും സർക്കാർ ആയുധങ്ങൾ എത്തിച്ചു നൽകുമെന്ന് യുക്രൈയിൻ പ്രസിഡന്റ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി ജർമൻ സൈനികരുമായാണ് നിലവിലെ റഷ്യൻ സൈന്യത്തെ യുക്രൈയിൻ പ്രസിഡന്റ് താരതമ്യപ്പെടുത്തിയത്.റഷ്യൻ സൈന്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് യുക്രൈയിൻ സൈന്യം. 50 റഷ്യൻ വിമത സൈനികരെ വധിച്ചതായി യുക്രൈയിൻ സൈന്യം അവകാശപ്പെട്ടു. ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതയും യുക്രൈയിന സൈന്യം വ്യക്തമാക്കി.