യുക്രൈൻ പ്രശ്നത്തിൽ (Ukraine) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ (ukraine ambassador). ഇന്ത്യക്കാരുടെ സുരക്ഷാ ഉക്രൈന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായും ഞങ്ങളുടെ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കിയുമായും അടിയന്തരമായി ബന്ധപ്പെടണം’ -യുക്രെയ്ൻ അംബാസഡർ പറഞ്ഞു.
അതേസമയം യുദ്ധമുഖത്തുള്ള യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ (Indian Students) അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ നീക്കം ഊർജിതമാക്കി ഇന്ത്യ. യുക്രൈനിൽ നിന്ന് വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യൻ എംബസി ആലോചിക്കുന്നത്.