തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ചന്തയിലെ മീൻ വിൽപന ശാലകൾക്ക് എതിർവശത്തു പ്രവർത്തിക്കുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം. സംഭവത്തിൽ മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്കു പൊള്ളലേറ്റു.
ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിൽ പൊളിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതെന്നു തീപിടിത്തമുണ്ടായതായി സൂചനകൾ ലഭിക്കുന്നത്. ബിഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.