തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ തന്നെ കെ എസ് ഇ ബിക്ക്പിരിഞ്ഞുകിട്ടാനുള്ളത് 2117 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. കുടിശ്ശിക പിരിച്ചെടുക്കലിന് താരിഫ് പരിഷ്കരണവുമായി ബന്ധമില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിക്കുകയും ചെയ്തു. ഗാര്‍ഹിക ഉപഭോക്താക്കളെ മാത്രം വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒവിവാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു
വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി കെഎസ്ഇബി , റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷന്‍ സമര്‍പിച്ച സാഹചര്യത്തിലാണ് , വന്‍കടി ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചര്‍ച്ച വിഷയം ആയത്. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കെ എസ് ഇബി ക്ക് കിട്ടാനുള്ള കുടിശ്ശിക 2117 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1020.74 കോടിയാണ്.സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1023.76 കോടിയാണ്.ഈ കുടിശ്ശിക, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയായി ഉപഭോക്താക്കളുടെ ബാധ്യതയായി മാറുമെന്ന് വലിയവിമര്‍ശനം ഉയരുന്നുണ്ട്.ഈ ആശങ്കക്ക് അടിസ്ഥാമില്ലെന്നാണ് വൈദ്യുതി മന്ത്രി നൽകുന്ന വിശദീകരണം.