എറണാകുളം : ആലുവയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ (Doctor arrested in Rape case). ആലുവ എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതിയായ ഡോക്ടർ യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇവ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.