ഇസ്ലാമാബാദ്:പാക്കിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് അന്തരിച്ചു.കോവിഡ് അനുബന്ധ അസുഖങ്ങളെ തുടർന്നാണ് മരണം. പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) നേതാവും എം.പിയുമായിരുന്ന റഹ്മാൻ മാലിക്, 2008 മുതൽ 2013വരെ യൂസുഫ് ഗിലാനി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
ബേനസീര്‍ ഭൂട്ടോയുടെ കാലത്ത് പാക് ഭരണനേതൃത്വത്തില്‍ നിര്‍ണായക പങ്കാണ് റഹ്മാന് മാലിക്കിന് ഉണ്ടായിരുന്നത്. 2007ല്‍ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടപ്പോള്‍ അവര്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് മാലിക്കിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.