അജിത് കുമാർ ചിത്രം വലിമൈ ഇന്ന് തിയറ്ററുകളിലെത്തും .തമിഴ്‌നാട്ടിൽ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. തമിഴ്‌നാട്ടിൽ ഇത്രയധികം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. 2022 ൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജിത്തിന്റെ വലിമൈ. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തുന്നത്.
കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു. ചിത്രം പൊങ്കലിന് തിയേറ്ററിൽ എത്തിക്കാനായിരുന്നു ഒരുങ്ങിയിരുന്നത്. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ റിലീസിങ് മാറ്റി വെക്കുകയായിരുന്നു.
ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.