മമ്മൂട്ടി-അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ്വ’ത്തിൻ്റെ ട്രെയിലർ പുറത്ത്. ‘ബിഗ് ബി’ക്ക് സമാനമായ ത്രില്ലടിപ്പിക്കുന്ന വിരുന്നാണ് ഭീഷ്മ പർവ്വവും പ്രേക്ഷകർക്കാർക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പർവ്വം’.
കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഇതിവൃത്തം ആക്ഷൻ പ്രധാന്യം നൽകുന്നതാണ്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അന്തരിച്ച കെപിഎസി ലളിതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയ പ്രമുഖരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.