തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ. തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിച്ചത്. ജയചന്ദ്രന്‍ ആലപിച്ച ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്നോടെയായിരുന്നു ചടങ്ങ്. ഏറ്റവും അര്‍ഹതയുള്ള കൈകളിലേക്കു തന്നെ പുരസ്കാരം എത്തിയെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗീത വിദ്യാർത്ഥിക്ക് ഇനിയുള്ള യാത്രയിൽ കരുത്താണ് ഊ അംഗീകാരമെന്നായിരുന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് ജയചന്ദ്രന്‍റെ വാക്കുകള്‍. പി ജയചന്ദ്രന്‍ പല കാലങ്ങളിലായി ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി, കല്ലറ ഗോപൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതവിരുന്നായിരുന്നു ചടങ്ങിലെ ആകര്‍ഷണം. കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് പുരസ്കാരദാന ചടങ്ങ് ഇത്രയും കാലം നീട്ടിവച്ചത്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലോഗോ ഡിസൈനും ചടങ്ങിൽ പ്രകാശനം ചെയ്തു.