‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ സിനിമയിലെ ‘ദുനിയാവിന്‍ തീരത്തെങ്ങൊ…’ എന്ന ഗാനം പുറത്തിറങ്ങി. ഗായകന്‍ കണ്ണൂര്‍ ഷെരീഫ് ആണ് ഗാനം ആലപിചിരിക്കുന്നത്. മ്യൂസിക് 24/7 യൂട്യൂബ് ചാനലിലൂടെ ലിറിക്കല്‍ വീഡിയോ സോങ്ങായിട്ടാണ് ഗാനം എത്തിയിട്ടുള്ളത്. മലയാളം, അറബി പദങ്ങള്‍ ചേര്‍ന്നൊരുക്കിയ ഗാനം എഴുതിയിരിക്കുന്നത് ചിത്രത്തിൻ്റെ സംവിധായകന്‍ കൂടിയായ ശരത് ജി മോഹനാണ്.
മരണത്തെയും ദുഃഖത്തെയും സൂചിപ്പിക്കുന്ന വരികള്‍ക്കു അനുയോജ്യമായ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിൻ്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രം നിര്‍മ്മിച്ചത്. ഫാമിലി ത്രില്ലര്‍ സിനിമയുടെ ഗണത്തില്‍പെടുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗില്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് മുഖ്യവേഷത്തിലെത്തിയിട്ടുള്ളത്.