തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വാര്‍ത്തയായി. ഇപ്പോഴിതാ വാർത്തകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പതിവുപോലെ അസംബന്ധം’, എന്നാണ് വാര്‍ത്ത എന്തെന്ന് എടുത്ത് പറയാതെ ദേവരകൊണ്ടയുടെ പ്രതികരണം. സിനിമാസ്വാദകരുടെ ഇഷ്ട പ്രണയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഇരുവരും സുപരിചിതരായത്.
ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ മുന്‍പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും മറുപടി നല്‍കാറ്. അതേസമയം, ഇരുവരും തങ്ങളുടെ അഭിനയ ജീവിതത്തിൻ്റെ തിരക്കുകളിലാണ്. രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. അമിതാഭ് ബച്ചനൊപ്പം ‘ഗുഡ്ബൈ‘ എന്ന ചിത്രമാണ് ബോളിവുഡിൽ ഒരുങ്ങുന്നത്.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം പുരി ജഗന്നാഥിൻ്റെ ‘ലൈഗർ’ എന്ന സിനിമയുടെ ചിത്രീകരണവുമായി തിരക്കിലാണ് വിജയ് ഇപ്പോൾ. അനന്യ പാണ്ഡേ നായികയാകുന്ന ചിത്രം വിജയ്‍യുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണി ശര്‍മയാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.
യാഷ് രാജ് ഫിലിംസാണ് ചിത്രത്തിൻ്റെ വിതരണം. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റ പതിപ്പും പ്രദര്‍ശനത്തിന് എത്തും. തിയറ്റര്‍ റിലീസ് ആണ് ചിത്രം.