സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് മാത്രമല്ല, ആ ചിത്രങ്ങൾക്കു നൽകുന്ന അടിക്കുറിപ്പിൻ്റെ പേരിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്ന താരമാണ് അമേയ മാത്യു. തൻ്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി നൽകിയ അടിക്കുറിപ്പാണ് ആരാധകരുടെ ഇടയിൽ പുതിയ ചർച്ച.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കടിയിൽ സദാചാരക്കമന്റുമായി എത്തുന്നവർക്കായി കിടിലൻ ഒരു മറുപടി നൽകിയിരിക്കുകയാണ് താരം. ‘#സദാചാരം… ഒരു പെണ്ണിൻ്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?! , എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം അമേയ കുറിച്ചിരിക്കുന്നത്.
കാപ്ഷനും ചിത്രവും കണ്ട് നിരവധി പേരാണ് അഭിപ്രായം കുറിച്ചിരിക്കുന്നത്. ഇവർക്കെല്ലാം നടി മറുപടി നൽകിയിട്ടുമുണ്ട്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേയ ‘കരിക്ക്’ എന്ന ഹിറ്റ് വെബ് സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂൾഫ്, ദ് പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.