അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനമാറിയിച്ച് നടന്‍ മമ്മൂട്ടി. ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം’ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F510178830472123&show_text=true&width=500
മമ്മൂട്ടി അഭിനയിച്ച ‘മതിലുകള്‍’ എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. മമ്മൂട്ടിയുടെ ബഷീറിനെപ്പോലെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയതായിരുന്നു നാരായണിയുടെ ശബ്ദവും. ഇന്നലെ കൊച്ചിയിലെ മകൻ സിദ്ധാർത്ഥിൻ്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.