ഷാർജ : മുഹമ്മദൻസ് മവ്വൽ ക്ലബിന്റെ ഫുട്ബോൾ മാമാങ്കമായ മവ്വൽ പ്രീമിയർ ലീഗിന്റെ ലോഗോ യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി പ്രകാശനം ചെയ്തു.ഫെബ്രുവരി 24 വ്യാഴാഴ്ച്ച ദുബായിൽ വെച്ചാണ് കാസർഗോഡ്കാരുടെ ഉജ്ജ്വല മാമാങ്കത്തിന് തിരിതെളിയുന്നത്.
ചടങ്ങിൽ ക്ലബിന്റെ പ്രസിഡന്റ് ഹംസ സുലൈമാൻ, മുൻ പ്രസിഡന്റ് അബ്ദുല്ല കമാം പാലം, സെക്രട്ടറി ഷഫീക് എം.സി, യാബ് ലീഗൽ ഗ്രൂപ്പ് ക്ലെയിംസ് മാനേജർ മുന്ദിർ കൽപകഞ്ചേരി, മുഹമ്മദൻസ് കേന്ദ്ര കമ്മിറ്റി അംഗം അബ്ബാസ് മവ്വൽ എന്നിവർ പങ്കെടുത്തു.