റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 841 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളിൽ 1,922 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,41,237 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,15,514 ആയി ഉയർന്നു. ആകെ മരണസംഖ്യ 8,987 ആയി.
രോഗബാധിതരിൽ 16,736 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 764 പേരുടെ നില ഗുരുതരം. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.52 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 79,711 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.