മോസ്കോ: റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച മോസ്‌കോയുടെ ഓഹരി വിപണി സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവ് കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷത്തെ വിപണിയുടെ ആകെ നഷ്ടം 20 ശതമാനം കടന്നു. ഇത് വരുംദിവസങ്ങളില്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ ഓഹരികളുടെ മൂല്യത്തില്‍ 40 ബില്യണ്‍ ഡോളറിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. യു എസ് ഡോളറിനെതിരായി റുബിളിന്റെ മൂല്യം വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നാണ് വിവരം. റഷ്യന്‍ ഇക്വിറ്റികളെ ന്യൂട്രല്‍ എന്നതില്‍ നിന്നും ഓവര്‍വെയിറ്റ് എന്ന നിലയിലേക്ക് വാള്‍ സ്ട്രീറ്റ് ബാങ്ക് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.
റഷ്യന്‍ സമ്പദ് രംഗത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടണ്‍ ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ റഷ്യ ഇനിയും കനത്ത തിരിച്ചടികള്‍ നേരിടേണ്ടതായി വരും. അധിനിവേശം ആരംഭിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിയ ബ്രിട്ടണ്‍ ഉപരോധത്തിനുള്ള തീരുമാനം ഉടന്‍ ഹൗസ് ഓഫ് കോമണ്‍സിന് മുന്നില്‍ വെയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നിന്ന് മൂലധനനേട്ടമുണ്ടാക്കുന്ന റഷ്യന്‍ കമ്പനികളെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ബ്രിട്ടണ്‍ കടക്കാനിരിക്കുകയാണ്.