ശിവമോഗ: കർണാടക ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകന്‍ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളില്‍ മൂന്ന് പേരാണ് കൊപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവര്‍ക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇവരെല്ലാവരും ശിവമോഗയിൽ നിന്നുള്ളവരാണെന്നും ഇരുപതിനും ഇരുപത്തിരണ്ടിനും മധ്യേയിലുള്ളവരാണ്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് 12ലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
അതെസമയം, ബജ്റംഗ്ദൾ പ്രവർത്തകന്‍റെ സംസ്‌കാര ചടങ്ങിനിടെ വ്യാപക അക്രമം അരങ്ങേറിയ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി.