ന്യൂഡൽഹി;റഷ്യ ഏതു സമയത്തും യുക്രെയ്നിൽ ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക ശക്തിപ്പെടുകയാണ്. ഇതേതുടർന്ന് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വിമാനം ഡൽഹിയിൽ നിന്ന് യുക്രൈനിലെത്തി. മൂന്ന് വന്ദേഭാരത് മിഷൻ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ ആദ്യ വിമാനമാണ് ഇപ്പോൾ യുക്രൈനിലെത്തിയത്.
വിമാനത്തിൽ 254 യാത്രക്കാരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. വിദ്യാർഥികളെ തിരികെയെത്തിക്കാനാണ് മുൻഗണന നൽകുന്നത്. വിമാനം രാത്രി 10 മണിയോടെ ഡൽഹിയിലെത്തുമെന്നാണ് കരുതുന്നത്.