തിരുവില്വാമല: ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് തിരുവില്വാമല-ഒറ്റപ്പാലം റൂട്ടിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.
തിങ്കളാഴ്ച രാവിലെ കോളജ് വിദ്യാർഥിനികളെ കയറ്റിയില്ലെന്ന് ആരോപിച്ച് തോലനൂർ-ഒറ്റപ്പാലം റൂട്ടിലോടുന്ന ‘സുമി’ബസിലെ ഡ്രൈവർ പെരിങ്ങോട്ടുകുറിശ്ശി ആയക്കുറിശി സന്തോഷ് (38), ഡോർ ചെക്കറായി നിന്ന ബസുടമ പെരിങ്ങോട്ടുകുറിശ്ശി എസ്.എസ്. മനസിലിൽ നൗഷാദ് (42) എന്നിവർക്കാണ് മർദനമേറ്റത്.
രാവിലെ വിദ്യാർഥിനികളെ കയറ്റാത്തതിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് ബസ് ഒറ്റപ്പാലത്ത് പോയി വരുമ്പോഴാണ് ഏതാനും ആളുകൾ ചേർന്ന് ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചത്.
തുടർന്ന് ആദ്യം തിരുവില്വാമല സർക്കാർ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലം സർക്കാർ ആശുപത്രിയിലും ചികിത്സ തേടി. പഴയന്നൂർ സി.ഐ നിസാമുദ്ദീന്റെ നേതൃത്വത്തിൽ മർദനമേറ്റവരിൽനിന്ന് മൊഴിയെടുത്തു.