ആലപ്പുഴ: യു പ്രതിഭ എം എൽ എയുടെ ആരോപണങ്ങൾ തള്ളി പ്രാദേശിക നേതൃത്വം. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്ന് സി പി എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രതികരിക്കുകയും ചെയ്തു. ഇത്തവണ കൂടുതൽ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കണക്കുകൾ നിരത്തിയാണ് ഏരിയ സെക്രട്ടറിയുടെ വിശദീകരണം നൽകിയത്. പ്രതിഭയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായി സൂചനകളും ഉണ്ട് .