വണ്ണം കൂടുമെന്ന് ഭയന്ന് പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. വിപണിയിൽ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ധാരാളം പലഹാരങ്ങൾ ഇന്ന് ലഭ്യമാണ്. കുട്ടികൾക്കും ഏറെ പ്രിയങ്കമാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സുകളും മറ്റും. ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ പോഷകങ്ങൾ നിറഞ്ഞതാണ്. അത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമായാണ് വിദഗ്ധർ വ്യക്തമാക്കുന്നു.
ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകുമെന്നും അവർ പറയുന്നു. പൊട്ടറ്റോ പ്രോട്ടീസ് ഇൻഹിബിറ്ററുകൾ-2 ധാരാളമായി ഉരുളക്കിഴങ്ങിൽ കാണപ്പെടുന്നുണ്ടെന്ന് ഇത് Cholecystokinin എന്ന ഹോർമോൺ വഴി വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
ഉരുളക്കിഴങ്ങും പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് ഡയറ്റീഷ്യൻ പറയുന്നു.