കണ്ണൂർ: പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്‌എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് പിടിയിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. ഇന്നലെ ഇവർ ഉൾപ്പെടെ ഏഴുപേരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
മീൻപിടിത്തത്തൊഴിലാളിയായ ഹരിദാസൻ ജോലികഴിഞ്ഞ് തിങ്കൾ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തി ഭാര്യയുടെ കൈയിൽ മീൻ നൽകി മുറ്റത്ത് കൈകഴുകുന്നതിനിടെയായിരുന്നു ആക്രമണം നടത്തിയത്. വീടിന് സമീപം ബൈക്കുകളിലെത്തി പതിയിരുന്ന സംഘം ചാടിവീണ് വടിവാളും മഴുവും കൊണ്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തുകയായിരിന്നു.