തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ ടി ജലീൽ. അഭയ കേസ് പ്രതി ഫാ.കോട്ടൂരിനെ രക്ഷിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചുവെന്നും ബംഗളൂരുവിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ലാബിൽ അദ്ദേഹം സന്ദർശനം നടത്തിയെന്നുമാണ് ജലീൽ ആരോപണം ഉയർത്തിയിരിക്കുന്നത്.
സിറിയക് ജോസഫിന്റെ ബന്ധുവാണ് ഫാദർ കോട്ടൂർ. ന്യായാധിപൻ എന്ന നിലയിൽ അധികാരം ദുർവിനിയോഗം ചെയ്‌തു. ഒന്നുകിൽ രാജി വയ്‌ക്കുക അല്ലെങ്കിൽ തനിക്കെതിരെ ഉൾപ്പെടെ നിയമ നടപടികളുമായി മുന്നോട്ട് പോകണം. നാർക്കോ അനാലിസിസ് ടെസ്റ്റിന്റെ വീഡിയോ ബംഗളൂരൂവിലെ ലാബിലെത്തി സിറിയക് ജോസഫ് കണ്ടു. അതിന്റെ മൊഴി ലാബിന്റെ അഡീഷണൽ ഡയറക്‌ടറായിരുന്ന മാലിനി സിബിഐക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.