തിരുവനന്തപുരം: കേരളാ പോലീസിൽ ലിംഗവിവേചനമെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർവീസിലിരിക്കുമ്പോൾ അവരൊരു പരാതിയും തന്നോട് പറഞ്ഞിട്ടില്ല. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അത്തരം സമീപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.
ആർ ശ്രീലേഖ ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലെ പല പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് ഇപ്പോൾ വഴിവച്ചിരിക്കുന്നത്. സേനയിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുൻ ഡിഐജി ഒരു വനിതാ എസ്ഐയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ആർ ശ്രീലേഖ അഭിമുഖത്തിൽ നേരെത്തെ വെളിപ്പെടുത്തിയിരുന്നു. സേനയിലെ വനിതാ ഓഫീസർമാർ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നുവെന്നും, പുരുഷമേധാവിത്വമുള്ള പൊലീസ് സംവിധാനത്തിൽ നിന്ന് മാനസികസമ്മർദ്ദം സഹിക്കാനാവാതെ പലരും രാജി വയ്ക്കാൻ പോലും തയ്യാറായിട്ടുമുണ്ടെന്നും ശ്രീലേഖ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിന്നു.