ദുബൈ: ദുബൈയിലേക്കുള്ള (Dubai) യാത്രക്കാർക്ക് റാപിഡ് പിസിആർ പരിശോധന (Rapid PCR Test) ഒഴിവാക്കി. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.
എന്നാൽ 48 മണിക്കൂറിനിടയിലെ ആർടി പിസിആർ റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും വിമാനത്താവളത്തിൽ വച്ച് കൊവിഡ് പരിശോധന ഉണ്ടാകും. നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബൈയ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്. അതേസമയം അബുദാബി ഷാർജ അടക്കം യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് റാപിഡ് പിസിആർ ഇപ്പോഴും ആവശ്യമാണ്.