ചാരുംമൂട് : താമരക്കുളത്ത് വീണ്ടും കാട്ടുപന്നി (wild boar issue) ശല്യം. പ്രദേശവാസികൾ ഭീതിയിൽ .ജനവാസ കേന്ദ്രമായ ചാവടി ജംഗ്‌ഷന്റെ പരിസരങ്ങളിലാണ് ഞായറാഴ്ച രാത്രി 9 മണിയോടെ കാട്ടുപന്നികൾ ഇറങ്ങിയത് നാട്ടുകാരിൽ ചിലർ കണ്ടത്. പരിസരത്തെ കാടുകളിലാണ് ഇവ തമ്പടിച്ചിട്ടുള്ളത്. വീടുകളിലെ സി.സി.ടിവികളിൽ (CCTV) കാട്ടുപന്നികളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വിവരം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ്. പഞ്ചായത്തിലെ പച്ചക്കാട്,ചത്തിയറ, നെടിയാണിക്കൽ, കണ്ണനാകുഴി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇവ വ്യാപകമായ കൃഷിനാശം വരുത്തിയിരുന്നു.കാട്ടുപന്നി ശല്യത്തിന് എത്രയും വേഗം പരിഹാരം വേണമെന്ന് നാട്ടുകാർ
ആവശ്യപ്പെട്ടു.