പാലക്കാട്: ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഗംഗേശ്വാനന്ദ.ഞാൻ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നയാളാണെന്നും ഇപ്പോൾ കണ്ടത് വളരെ പോസിറ്റീവായ ഒരു കാര്യമാണെന്നും ഗംഗേശ്വാനന്ദ പ്രതികരിക്കുകയും ചെയ്തു. പറയാനുള്ളതെന്നും ഇന്ന് വൈകീട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും ഗംഗേശ്വാനന്ദ വ്യക്തമാക്കി. ഞാൻ സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല. വേദനയുണ്ടായിട്ടുണ്ട്, അത് ശരീരത്തിൻ്റെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറയുകയായിരിന്നു.