റഷ്യ: യുക്രൈൻ്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു.
ആധുനിക യുക്രെയ്നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രെയ്ന് തങ്ങളുടെ ചരിത്രത്തിൽ സുപ്രധാന പങ്കുണ്ടെന്നും പുടിൻ പറഞ്ഞു. വലിയ വിമര്‍ശനമാണ് പുടിന്‍ യുക്രെയിനെതിരെ നടത്തിയത്. ”യുക്രെയ്ൻ യുഎസ് കോളനിയായി മാറി. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രെയ്നെ നാറ്റോ ആയുധപ്പുരയാക്കിയെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
പുടിൻ്റെ പ്രസ്താവനകളെ അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു. നേരത്തേ, യുദ്ധമൊഴിവാക്കാനും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുമായി പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്ന് നയതന്ത്ര മധ്യസ്ഥത വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നിർദേശിച്ചിരുന്നു. തങ്ങളുടെ പങ്കാളിത്തമില്ലാതെ ഉച്ചകോടി നടത്തരുതെന്ന് യുക്രെയ്നും.